22-Jan-2022 By Alumni Department

എം.എ.എം.ഒ കോളേജ് ഗ്ലോബല്‍ അലുംമ്നി പി.കെ.മിഷാലിനെ ആദരിച്ചു

മുക്കം എം.എ.എം.ഒ കോളേജ് ഗ്രൗണ്ട് തറക്കല്ലിടലിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ അഖിലേന്ത്യ അന്തർസർവകലാശാല ഫുട്ബോള്‍ ചാമ്പ്യൻഷിപ്പില്‍ മികച്ച സ്ട്രൈക്കറായി തിരഞ്ഞെടുക്കപ്പെട്ട കോളേജിലെ ചരിത്രവിഭാഗം രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ പി.കെ. മിഷാലിനെ എം.എ.എം.ഒ കോളേജ് ഗ്ലോബല്‍ അലുംമ്നിയുടെ പേരില്‍ പ്രസിഡന്റ് അഡ്വ. മുജീബ് റഹ്മാന്‍ മെമെന്റോ നല്‍കി ആദരിച്ചു. ചടങ്ങില്‍ മുക്കം മുനിപ്പാലിറ്റി ചെയർമാന്‍ പി.ടി ബാബു, ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് ശ്രീ ഒ രാജഗോപാൽ, സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ മെംബർ ടി എം അബ്ദുറഹ്മാൻ , കോളേജ് മാനേജിങ്ങ് കമ്മറ്റി അംഗങ്ങളായ വി. മോയി ഹാജി, മൂസ മാസ്റ്റർ, അബ്ദുള്ള കോയ ഹാജി, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടി.പി അബ്ബാസ്, ഗ്ലോബൽ അലുംമ്നി വൈസ് പ്രസിഡന്റ് അഷ്റഫ് വയലില്‍, ചരിത്രവിഭാഗം അദ്ധ്യക്ഷന്‍ ഡോ. അജ്മല്‍ മുയീന്‍, റസാഖ് കൊടിയത്തൂർ തുടങ്ങിയവർ പങ്കെടുത്തു